Daily Update

Today's Current Affairs

Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams

13/05/20265 NewsPolls Active

1

ബാലസാഹിത്യകാരി സജിനി പവിത്രൻ അന്തരിച്ചു

കേന്ദ്ര-സംസ്ഥാന ബാലസാഹിത്യ പുരസ്‌കാര ജേതാവ് സജിനി പവിത്രൻ 2026 മേയ് 12-ന് അന്തരിച്ചു. ദേശീയ പുരസ്‌കാരം നേടിയ 'തിങ്കളാഴ്ച നല്ല ദിവസം' എന്ന സിനിമയുടെ കഥാകാരി കൂടിയായിരുന്നു ഇവർ.

2

കാലാവസ്ഥ പ്രവചനത്തിന് ഐടി മന്ത്രാലയത്തിന്റെ എഐ മോഡലുകൾ

ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച രണ്ട് AI മോഡലുകൾ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പുറത്തിറക്കി. ഇവയിലൂടെ എല്ലാ ബുധനാഴ്ചകളിലും അടുത്ത നാല് ആഴ്ചത്തേക്കുള്ള കാലാവസ്ഥ പ്രവചനം ലഭ്യമാകും.

3

സെന്റ് സ്റ്റീഫൻസ് കോളേജിൽ ആദ്യ വനിത പ്രിൻസിപ്പൽ

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പലായി ചുമതലയേറ്റു. മലയാളിയായ സൂസൻ ഏലിയാസാണ് ഈ പദവിയിലെത്തിയത്.

4

എർത്ത്‌പ്രൈസ് യൂറോപ്യൻ ജേതാവായി മലയാളി

മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ 'ഇക്കോ പർജ്' എന്ന ബയോപ്ലാസ്റ്റിക് കണ്ടുപിടിച്ച മലയാളി വിദ്യാർത്ഥി ആര്യ സതീഷ് 2026-ലെ എർത്ത്‌പ്രൈസ് യൂറോപ്യൻ പുരസ്‌കാരം നേടി.

5

അമൃത ഷേർഗിലിന്റെ ജീവിതം സിനിമയാകുന്നു

പ്രശസ്ത ചിത്രകാരി അമൃത ഷേർഗിലിന്റെ ജീവിതം ആസ്പദമാക്കി മീരാ നായർ സംവിധാനം ചെയ്യുന്ന 'അമ്രി' എന്ന ചിത്രത്തിൽ മലയാളിയായ അഞ്ജി ശിവരാമൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Current Affairs Quiz

Test your knowledge of the day's events. Select an option to reveal explanations.

1

നിലവിലെ കേന്ദ്ര പെട്രോളിയം മന്ത്രി ആരാണ്?

Select an option to reveal the answer
2

2026-ലെ കാൻ ചലച്ചിത്രമേളയിൽ ഓണററി പാം ദോർ (Honorary Palme d'Or) പുരസ്‌കാരം നേടിയ സംവിധായകൻ ആരാണ്?

Select an option to reveal the answer
3

ഫ്രഞ്ച് ലീഗ് വൺ ഫുട്‌ബോളിൽ തുടർച്ചയായി രണ്ടാം വർഷവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?

Select an option to reveal the answer
4

യൂറോപ്യൻ T20 ലീഗ് ടീമായ ഡബ്ലിൻ ഗാർഡിയൻസിന്റെ ഉടമസ്ഥരിൽ ഒരാളായ മുൻ ഇന്ത്യൻ താരം ആരാണ്?

Select an option to reveal the answer
5

കാലാവസ്ഥ പ്രവചനത്തിനായി ഇന്ത്യയിൽ വികസിപ്പിച്ച ആദ്യ AI സംവിധാനം പുറത്തിറക്കിയ മന്ത്രാലയം ഏത്?

Select an option to reveal the answer
6

ഇന്ത്യൻ വനിതാ റഗ്ബി ടീമിലെ ആദ്യ മലയാളി ആരാണ്?

Select an option to reveal the answer
7

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് ടീമിലേക്ക് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കൻ വനിതാ പേസ് ബോളർ ആരാണ്?

Select an option to reveal the answer