Loading...
Loading...
Stay updated with daily news, questions, correct answers and explanations relevant to Kerala PSC exams
18/07/20267 NewsPolls Active
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജൂലൈ 17-ന് ഹരിയാനയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ജിന്ദ് - സോണിപത് റൂട്ടിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ഗാർഫീൽഡ് സോബേഴ്സ് 2026 ജൂലൈയിൽ അന്തരിച്ചു.
ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം - 1' പുറത്തിറക്കി. ഈ ദൗത്യത്തിന് 'ആഗമൻ' എന്നാണ് പേരിട്ടിരിക്കുന്നത്.
2026 ജൂലൈയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (CIAL) യുടെ പുതിയ ചെയർമാനായി വി.ഡി. സതീശനെ തിരഞ്ഞെടുത്തു.
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ നിക്ഷേപ സൗഹൃദ സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ കേരളം 17-ാം സ്ഥാനം നേടി. പട്ടികയിൽ ഗുജറാത്താണ് ഒന്നാം സ്ഥാനത്തുള്ളത്.
അടുത്തിടെ അനുഭവപ്പെട്ട കടുത്ത ഉഷ്ണതരംഗം മൂലം നദികളുടെ സംരക്ഷണാർത്ഥം തങ്ങളുടെ മൂന്ന് ആണവ റിയാക്ടറുകൾ താൽക്കാലികമായി അടച്ചുപൂട്ടാൻ ഫ്രാൻസ് തീരുമാനിച്ചു.
വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ 'ഓണേഴ്സ് ബോർഡിൽ' ഇടം നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ് മാറി.
Current Affairs Quiz
Test your knowledge of the day's events. Select an option to reveal explanations.